കുന്നുമ്മൽ:(kuttiadi.truevisionnews.com)രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക, മാങ്കുട്ടത്തി ലിനെ സംരക്ഷിക്കുന്ന വി ഡി സതീശനെയും ഷാഫി പറമ്പിലിനെയും തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വനിതകളുടെ പ്രതിഷേധ പ്രകടനവും പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് യുവതി സബ് കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി അംഗം അഞ്ജു ശ്രീധർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലിനിഷ വത്സൻ അധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് സബിന മോഹൻ സംസാരിച്ചു. പി എം സ്മൃതി സ്വാഗത സ്വാഗതവും റെജില കുന്നുമ്മൽ നന്ദിയും പറഞ്ഞു.
DYFI woman protests demanding rahul mamkootathil to resign as MLA