കക്കട്ടിൽ:(kuttiadi.truevisionnews.com) പ്രവാസികളായി മറ്റുനാടുകളിലേക്ക് ചേക്കേറിയവർ അവരുടെ ജീവിതവും സമ്പാദ്യവും നാടിനു സമർപ്പിച്ചവരാണെന്ന് കഥാകൃത്ത് പി.സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനും പ്രവാസിയുമായ അഹമദ് പാതിരിപ്പറ്റയുടെ' 'ദോഹയിൽ നടന്നു തീർത്ത വഴികൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട് ഇന്നു നേടിയ വികസനങ്ങൾക്കു പിറകിൽ പ്രവാസികളുടെ കഠിനാധ്വാനമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പി.കെ കുഞ്ഞബ്‌ദുല്ല അധ്യക്ഷനായി. മാംഗോ ഗ്രൂപ്പ് എം.ഡി: റഫീഖ് അഹമദ് പുസ്തകം ഏറ്റുവാങ്ങി. അഷ്റഫ് തൂണേരി പുസ്തക പരിചയം നടത്തി. അബ്ദുല്ല കോയ കണ്ണങ്കടവ്, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി, ഹേമ മോഹൻ, എം.ടി നിലമ്പൂർ, നാസർ കക്കട്ടിൽ, ടി.വി കുഞ്ഞമ്മദ് ഹാജി, എ.പി സുമേഷ്, പി.എം ബിജു സംസാരിച്ചു.
Ahmed Pathirippatta book dohayil-nadannutheernna vazhikal published