(kuttiadi.truevisionnews.com)സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025നോടനുബന്ധിച്ച് നടത്തുന്ന മെഗാ പൂക്കളമത്സരത്തില്‍ പങ്കെടുക്കൻ ഓഗസ്റ്റ് 28 വരെ സൗജന്യമായി രജിസ്‌റ്റർ ചെയ്യാം. ഓഗസ്റ്റ് 31-ന് നഗര പരിധിയിലെ നൂറോളം വേദികളിൽ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ആകെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സ്‌കൂളുകള്‍, കോളേജുകള്‍, കുടുംബശ്രീ, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരി വ്യവസായി, മാധ്യമ സ്ഥാപനങ്ങള്‍, സാമ്പത്തിക-സഹകരണ സ്ഥാപനങ്ങള്‍, ഐ ടി സ്റ്റാര്‍ട്ടപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകള്‍ക്ക് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാം.
മാനാഞ്ചിറയിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ നേരിട്ടെത്തിയും 8089985722, 8714063483, 9895613615 നമ്പറുകളിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം. https://play.google.com/store/apps/details?id=com.conferenceprime.mavelicus ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. സ്കൂളുകൾക്ക് വിദ്യാഭ്യാസ ഓഫീസുകൾ, ബിആർസി കൾ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. കുടുംബശ്രീ യൂണിറ്റുകൾക്ക് കുടുംബശ്രീ കോർഡിനേറ്റർ മുഖേന രജിസ്റ്റർ ചെയ്യാം.
മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമായി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ. വൃത്താകാരത്തിൽ പരമാവധി 1.5 മീറ്റർ വ്യാസമുള്ള പൂക്കളമാണ് തീർക്കേണ്ടത്. മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ആദ്യ മൂന്നു മെഗാ പ്രൈസിനു പുറമെ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും.
Mavelikkus 2025 Registration for the mega flower competition is open until August 28