കാവിലുംപാറ: (kuttiadi.truevisionnews.com) പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടൽ അങ്കണവാടിയിൽ നിർമ്മിച്ച ഹാൾ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. തങ്കമണി അധ്യക്ഷയായി. അസിസ്റ്റന്റ് എഞ്ചിനീയർ മുനീഷ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി സജി, രമേശൻ മണലിൽ, ഒ.കെ. രാജീവൻ, അരവിന്ദൻ, വി.കെ. ചന്ദ്രൻ, നീമ ശശി, വി.കെ. രജിഷ്, ശ്രീധരൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
P.G. George, the president of the hall panchayat, inaugurated the hall built at the Kudumbashree Anganwadi.