കക്കട്ടിൽ: സോഷ്യലിസ്റ്റും പൊതു പ്രവർത്തനും കുന്നുമ്മൽ അഗ്രികൾച്ചറൽ കോ-ഓപ്പ് സൊസൈറ്റി പ്രസിഡണ്ടുമായിരുന്ന കെ.ദാമുവിന്റെ ഫോട്ടോ അനാഛാദനം നടത്തി. സൊസൈറ്റി ഹാളിൽ കെ.പി.മോഹനൻ എംഎൽഎ അനാഛാദനം ചെയ്തു. തുടർന്ന് നടന്ന അനുസ്മരണത്തിൽ ആയാടത്തിൽ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ആർ.പി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ടി.എൻ.കെ. ശശീന്ദ്രൻ, ടി.എൻ.മനോജൻ, നീലിയോട്ട് നാണു, ഹേമ മോഹൻ, വി.പി.വാസു, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, പി.എം.കുഞ്ഞബ്ദുള്ള വിനോദൻ അടിയോടി, എം.ചന്ദ്രൻ, കെ.ബിന്ദു, പി.എം.സവിത എന്നിവർ അനുസ്മരിച്ചു.
K Damu's photo unveiled in Kakkattil