നരിപ്പറ്റ: (kuttiadi.truevisionnews.com)ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ നിലവാര പരിശോധന നടത്തി. കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിച്ചുവന്നിരുന്ന രണ്ട് ഭക്ഷണശാലകൾ അപാകതകൾ പരിഹരിക്കുന്നതുവരെ താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുവാൻ ആരോഗ്യവകുപ്പ് ലീഗൽ നോട്ടീസ് നൽകി. കായക്കൂലിലെ അരയാക്കൂൽ ഹോട്ടൽ, കമ്പനിമുക്കിലെ മൂന്ന് ആർ ഹോട്ടൽ എന്നിവയക്കാണ് പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകിയത്.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് എൻ.കെ.ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ.ദിലീപ് കുമാർ, വി.അക്ഷയ്കാന്ത്, ഇ.ആർ.രഞ്ജുഷ എന്നിവർ നേതൃത്വം നൽകി.
Hygiene inspection; Health Department issues notice to close two restaurants in Naripatta