കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടിയിലെ മലയോര മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ കാർഷിക വിളകൾ വ്യാപകമായി നശിക്കുന്നു. റബ്ബര്‍, തെങ്ങ്, കമുക്, ഗ്രാമ്പൂ, ജാതി തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിക്കുന്നത്. റബറിന്റെ ഇലകള്‍ മുഴുവനും കൊഴിഞ്ഞു പോകുകയാണ്. ഇതിന് പുറമേ ഇലപ്പുള്ളി രോഗവും ചീക്കും വ്യാപകമാണ്. തെങ്ങുകളില്‍ മഹാളി രോഗം പടരുകയാണ്. കൂമ്പ് ചീയലും ഉണ്ട്. തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്ത് മെച്ചിങ്ങ മുഴുവനും കൊഴിഞ്ഞു പോകുന്നത് കര്‍ഷകരെ പ്രയാസത്തിലാക്കി. കമുകിന് മഹാളി രോഗവും മഞ്ഞളിപ്പും ഇലപ്പേന്‍ രോഗവും പടരുകയാണ്. ഗ്രാമ്പൂ മരങ്ങളുടെ ഇല കൊഴിയുകയും ചെയ്യു ന്നുണ്ട്. ഇടതടവില്ലാതെ 29 പെയ്യുന്നത് കാരണം ബോഡോ മിശ്രിതം തളിക്കാനും കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു കുണ്ടുതോട്, കരിങ്ങാട്, ചുരണി, മുറ്റത്ത്പ്ലാവ്, പൊയിലോംച്ചാല്‍, മരുതോങ്കര, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കാര്‍ഷിക വിളകള്‍ക്ക് രോഗം പടരുന്നത്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പ് നടപടി എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു
Farmers in distress; Heavy rains in the hilly areas of Kuttiadi, agricultural crops are being destroyed