നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. കെ ബിന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ടി. കെ ഷീജ, വി. നാണു, ഷാജു ടോം, അംഗങ്ങളായ മിനി, അൽഫോൺസ, ടി. സുധീർ, സജിതമ, കുഞ്ഞബ്ദുള്ള, ലേഖ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ എം. സജിന സ്വാഗതവും ലീബ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കിടപ്പുരോഗികളുടെ ഗൃഹസന്ദർശനവും നടന്നു.
Kudumbashree CDS in Naripatta Panchayat celebrates Buds Day