കുറ്റ്യാടി: (kuttiadi.truevisionnews.com) സിപിഐഎം മുൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം എം സി കുമാരൻ മാസ്റ്ററുടെ സ്മരണക്കായി കുടുംബം സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് തിനൂർ മേഖലാ കമ്മിറ്റിക്ക് വീൽ ചെയർ കൈമാറി. കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷാണ് വീൽ ചെയർ ഏറ്റുവാങ്ങിയത്. പി കൃഷ്ണപിള്ള ദിനത്തിന്റെ ഭാഗമായായിരുന്നു വീൽ ചെയർ നൽകിയത്. എൻ കെ ലീല, ചന്ദ്രമോഹൻ, സി കെ വിജയി, പി കെ പ്രകാശൻ, എൻ കെ കണാരൻ, ബി ജിന, കെ എം രവി എന്നിവർ നേതൃത്വം നൽകി.
M C Kumaran Masters Memorial Wheelchair handed over to Pain and Palliative