കായക്കൊടി: ( https://kuttiadi.truevisionnews.com/ ) കായക്കൊടി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ ചിങ്ങം ഒന്ന് കർഷക ദിനവും ഈ വർഷത്തെ വയോജന സംഗമവും പട്ടർകുളങ്ങരയിൽ വെച്ച് വിപുലമായി ആഘോഷിച്ചു. കായക്കൊടി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ കൃഷി ഓഫീസർ ശ്രീഷ എം സ്വാഗതം പറഞ്ഞു. ചനാദാപുരം നിയോജക മണ്ഡലം എം എൽ എ ഇ കെ വിജയൻ സംസാരിച്ചു. കൃഷ്ണൻ തെറ്റത്ത് (മുതിർന്ന കർഷകൻ), നാണു വെങ്കല്ലുള്ളതറ (മുതിർന്ന കർഷക തൊഴിലാളി), നീതു രാഹുൽ (വനിത കർഷക), ഭാസ്കരൻ കണിയാന്റെ പറമ്പത്ത് (എസ് സി കർഷകൻ), സഗീത സുരേന്ദ്രൻ (ജൈവ കർഷക), ബാലൻ വള്ളുപറമ്പത്ത് (കേര കർഷകൻ) മൊയ്തു കേളോത്ത് (നെൽ കർഷക), ശ്രീകല ജയൻ(ക്ഷീര കർഷക), നൂറുൽ ഹാദി(വിദ്യാർത്ഥി കർഷകൻ), സുനേഷ് മുണ്ടിയോടുമ്മൽ (യുവ കർഷകൻ), മാങ്ങോട്ട് വയൽ പച്ചക്കറി കൃഷി കൂട്ടായ്മ, അമേരിക്കയിൽ Phd ക്ക് സ്കോളർഷിപ്പ് ലഭിച്ച നസ്രിൻ ഹുസ്ന, ഫ്ലവേഴ്സ് ടോപ് സിങ്ങർ മത്സരാർത്ഥി ഋതവീണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ സജീവൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജിഷ എടക്കുടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഉമ കെ, സരിത മുരളി, റീജ എം, വാർഡ് മെമ്പർമാരായ ബിജു കെ പി, ഒ പി മനോജ്, എം ടി കുഞ്ഞബ്ദുള്ള, അഹമ്മദ് കുമ്പളങ്കണ്ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന നായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ് കെ ഇ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ എം കെ ശശി, അജിത് കെ പി, കോരങ്ങോട്ട് മൊയ്‌തു, സത്യനാരായണൻ മാസ്റ്റർ, കെ കെ സി കുഞ്ഞബ്ദുള്ള, സുനിൽ കുമാർ, എം കെ മൊയ്‌തു, പി ബിജു, യു വി കുമാരൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്തിലെ ജന പ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൃഷിഭവൻ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഷീബ സി നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി വടകര ഗാനമേള ട്രൂപ്പിന്റെ ഗാനമേളയും, പ്രദേശ വാസികളുടെയും വയോജനങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
Kayakodi Grama Panchayat celebrates Farmers' Day and Senior Citizens' Meeting