കുറ്റ്യാടി: (kuttiadi.truevisionnews.com)കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം ഡോ. സി. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം ആശംസിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൈളി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡ കുറ്റ്യാടിന്റ ഒ ടി നഫീസ, വൈസ് പ്രസിഡ് ടി കെ മോഹൻദാസ്, വേളം പാലിയേറ്റീവ് കുടുംബസംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ, കാവിലുംപാറ പഞ്ചായത്ത് അംഗം കെ പി ശ്രീ ധരൻ, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് അനുരാധ, ഡോ. ടി പി ശ്രുതി, ഡോ. മിനി, ഡോ. പി കെ ഷാജഹാൻ, ഡോ. അമൽ ജ്യോതി എന്നിവർ സംസാരിച്ചു. അംഗപരിമിതിയുള്ള സറീന തീക്കുനി നിർമിക്കുന്ന പുതിയ ഉൽപ്പന്നം പുറത്തിറക്കി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.


സംഗമത്തിൽ പങ്കെടുത്തവർക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓണക്കോടി സമ്മാനിച്ചു. കുറ്റ്യാടി, വേളം, കുന്നുമ്മൽ,മരുതോങ്കര, നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകളിലെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
A helping hand of love; Kunnummal Block Panchayat Palliative Family Gathering was remarkable