കുറ്റ്യാടി : ( kuttiadi.truevisionnews.com ) പരത്തിയെഴുതാമായിരുന്നതിനെ ഗീതകം പോലെ കുറുക്കിയെടുക്കുന്ന വാക്കുകളുടെ മാന്ത്രികതയാണ് എം.ടിയുടെ മഞ്ഞെന്ന് എഴുത്തുകാരിയും കോഴിക്കോട് ഡയറ്റ് ലക്ചറുമായ ദിവ്യ ദാമോദരൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച "മഞ്ഞ് എം. ടി യുടെ നോവലിലെ ഭാവകാവ്യം " എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വിഷാദത്തിൻ്റെയും പ്രതീക്ഷയുടെയും സാന്ദ്രമൗനത്താൽ വലയം ചെയ്യുമ്പോഴും വിയോജിപ്പുകൾക്കുള്ള ഇടങ്ങളും നോവൽ കാട്ടി തരികയും പുനർവായനകളിൽ അത് ഋതുഭേദങ്ങളെ തൊടുകയും ചെയ്യുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. എം. രത്നവല്ലി അദ്ധ്യക്ഷയായി. ബിപിസി എം.ടി. പവിത്രൻ, എച്ച് എം ഫോറം കൺവീനർ കെ. പ്രകാശൻ, രമേശ് ബാബു കാക്കന്നൂർ, ബിജു വളയന്നൂർ, സി.എം. വീണ, പി.പി. ദിനേശൻ, കെ.കെ. ദീപേഷ് കുമാർ, കെ.പി. ബിജു, ബി. മുഷ്താഖ് , പി.പി. ലിജിന തുടങ്ങിയവർ സംസാരിച്ചു.


സാഹിത്യ സെമിനാറിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ. നിലാ നിയ എസ്.അനിൽ( നാഷണൽ എച്ച് എസ് എസ് വട്ടോളി ) അഫ് ലക് അമൻ(വേളംഎച്ച് എസ് ചേരാപുരം) ആർ. സാൻസിയ ( സെൻ്റ് മേരീസ് എച്ച് എസ് എസ് മരുതോങ്കര )
MT' vasudevannayar Manju Divya Damodaran Educational arena, art and literature venue, Kunnummal sub-district