കക്കട്ടിൽ: (kuttiadi.truevisionnews.com) ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി കക്കട്ടിലിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി വി. നാണു പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് പി.എം. സജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഒ.പി. വിനോദൻ, എം.എം. ചാത്തു, കെ. നാണു, ഒ.കെ. ഷൈനി എന്നിവർ പ്രസംഗിച്ചു.
CITU holds protest in Kakattil against import duty hike