കുറ്റ്യാടി: (kuttiadi.truevisionnews.com) സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുന്നുമ്മൽ ഏരിയയിൽ എസ്എഫ്ഐ മികച്ച വിജയം നേടി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വട്ടോളി സംസ്‌കൃതം ഹൈസ്കൂൾ, കുണ്ടുതോട് പി.ടി. ചാക്കോ മെമ്മോറിയൽ ഹൈസ്‌കൂൾ, കാവിലുംപാറ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ച്.
നരിപ്പറ്റ ആർഎൻഎംഎച്ച്എസ്എസിൽ 10-ൽ 7 സീറ്റും, ചാത്തൻകോട്ടുനട എജെജെഎം എച്ച്എസ്എസിൽ 10-ൽ 8 സീറ്റും, മരുതോങ്കര സെന്റ് മേരീസ് എച്ച്എസ്എസിൽ 6-ൽ 3 സീറ്റും എസ്എഫ്ഐ നേടി. തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
School Parliament elections SFI wins majority of seats in Kunnummal area