കുറ്റ്യാടി : ( kittiadinews.in ) കുറ്റ്യാടി നീലിച്ച്‌കുന്നിൽ വിദ്യാർത്ഥിയെ കാണാതായതായി പരാതി. നീലിച്ചുകുന്ന് സ്വദേശി ഹിരൺമെയ് (16) നെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയ വിദ്യാർത്ഥി തിരിച്ച് വീട്ടിൽ എത്താതായതോടെ കുടുംബം അന്വേഷിച്ച് ഇറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നാലെ കുറ്റ്യാടി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ ആദ്യം മലപ്പുറം തിരൂർ ഭാഗത്ത് സിഗ്നൽ ലഭിച്ചതിനാൽ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും വീണ്ടും സ്വിച്ച് ഓഫ് ആയ ഫോൺ കുറ്റ്യാടി നഗരത്തിൽ തന്നെ ഓൺ ആയതായി വിവരം ലഭിച്ചു .
എന്നാൽ പിന്നീട് വീണ്ടും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തിട്ടുണ്ട്. കുട്ടി കണ്ണൂർ പറശ്ശിനിയിൽ ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കുറ്റ്റ്യാടി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടിയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ള ഷർട്ടും കരി നീല ജീൻസും കറുത്ത ഷൂസും ധരിച്ചാണ് ഹിരൺമെയ് വീട്ടിൽ നിന്നും ഇറങ്ങിയത് . എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്.
student has been reported missing from Neelichkunnu in Kuttiyadi