ചങ്ങരംകുളം: ( kuttiadi.truevisionnews.com) ആലക്കാട് എം. എൽ. പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു. കായക്കൊടി പഞ്ചായത്ത് വാർഡ് മെമ്പർ ഒ.പി മനോജ് ഉദ്ഘാടനം ചെയ്തു. പ്രസീത. ജി. എസ് സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ എ.വി നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് സാജിദ് പെരുമ്പറ, എം.പി.ടി.എ പ്രസിഡണ്ട് ജമില ജമാലുദ്ദീൻ, സി.കെ മൊയ്തു മാസ്റ്റർ, റാഫി നടേമ്മൽ എന്നിവർ സംസാരിച്ചു. സ്വാതന്ത്രദിന ഘോഷയാത്ര, ദേശഭക്തിഗാനം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.


ഗാന്ധിജി, സുഭാഷ്‌ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ്, ചാൻസി റാണി എന്നിവരുടെ വേഷമണിഞ്ഞ് കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നു. ദിവ്യ.കെ.ദിവാകരൻ, എം.ഫാത്തിമ, അൻസബ്. എം, റഫീഖ് പെരുമ്പറ, സുഗിന ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജസീല .ഇ നന്ദി പറഞ്ഞു.
Alakkad MLP School celebrates Independence Day with colorful decorations