തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)കർഷകരെയും കൃഷിയെയും വന്യമൃഗ ശല്യത്തിൽനിന്ന് സംരക്ഷിക്കുക, കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി തൊട്ടിൽപ്പാലത്ത് കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി പി പവിത്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ടി കെ മോഹൻദാസ്, അന്നമ്മ ജോർജ്, കെ ടി മോഹനൻ, കെ പി രാജൻ എന്നിവർ സംസാരിച്ചു.
എ ആർ വിജയൻ സ്വാഗതം പറഞ്ഞു. കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചനെയും കുടുംബത്തെയും വത്സൻ പനോളിയും കർഷകസംഘം നേതാക്കളും സന്ദർശിച്ചു
Farmers protest rally organized at Thottilppalam














































