കക്കട്ടിൽ: (kuttiadi.truevisionnews.com)കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ കക്കട്ടിൽ, വട്ടോളി ഭാഗങ്ങളിൽ പലയിടങ്ങളിലും തെങ്ങുകളും മറ്റു മരങ്ങളും കടപുഴകി വീണു. കക്കട്ട് മധുകുന്നിലെ മൊട്ടേമ്മൽ മനോജന്റെ വീട്ടിനു മീതെ മരം പൊട്ടിവീണു. വീടിന് കാര്യമായ നാശനഷ്ടമുണ്ടായി. മകളുടെ പുസ്തകങ്ങൾ അടക്കം നശിച്ചു. മധുകുന്ന് റോഡിലെ വലതു വശത്തെ കെട്ടിടത്തിൽ നിന്ന് ഇടത് വശത്തെ കെട്ടിടത്തിലേക്ക് കൂറ്റൻ ഷീറ്റ് പറന്ന് വീണു. ചാത്തോത്ത് ഭാഗത്ത് പലയിടത്തും മരങ്ങൾ വീണു.
Trees were downed by the wind in many places in the Vattoli areas.