പൊലീസുകാർക്കും ബന്ധം; കുറ്റ്യാടിയിലെ പീഡനകേസിലെ പ്രതിയിൽ നിന്നും പൊലീസുകാർ എംഡിഎംഎ വാങ്ങാറുണ്ടെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ

പൊലീസുകാർക്കും ബന്ധം; കുറ്റ്യാടിയിലെ പീഡനകേസിലെ  പ്രതിയിൽ നിന്നും പൊലീസുകാർ എംഡിഎംഎ വാങ്ങാറുണ്ടെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ
Jun 18, 2025 11:28 AM | By Athira V

കുറ്റ്യാടി: ( kuttiadynews.in ) കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് രാസ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിൽ നിന്നും പോലീസുകാർ രാസ ലഹരി വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തൽ. കുറ്റ്യാടി സ്റ്റേഷനിലെ പൊലീസുകാരൻ കാറിലെത്തി എം ഡി എം എ വാങ്ങുന്നത് കണ്ടതായി പീഡനത്തിനിരയായ കുട്ടി. പൊലീസുമാരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കേസ് കൊടുക്കാൻ പേടിയായിരുന്നെന്നും കുട്ടി പറഞ്ഞു.

ലഹരി മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി രാഷ്ട്രീയ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസും ഭാര്യ മിസ്‌രിയുമായി കുറ്റ്യാടി സ്റ്റേഷനിലെ പൊലീസുകാർക്ക് അടുത്തബന്ധമുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു പൊലീസുകാരൻ സ്ഥിരമായി കാറിൽ എത്തി എം ഡി എം എ വാങ്ങുന്നത് നേരിൽ കണ്ടതായും കുട്ടി പറഞ്ഞു.

'താൻ ഈ പീഡനവിവരം പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ തന്റെ മുന്നിൽ നിന്ന് തന്നെ ഫോൺ എടുത്ത് കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാരന്റെ നമ്പർ എടുത്ത് നീ അവിടെ പോയത് ഒരു കാര്യവുമില്ലസ്റ്റേഷനിൽ എന്റെ ആളുകളാണ് ഉള്ളതെന്ന് പ്രതി അജ്‌നാസ് പറഞ്ഞതായി കുട്ടി വെളുപ്പെടുത്തി'.

കൂടുതൽ കുട്ടികൾ പ്രതികളുടെ പീഡനത്തിന് ഇരയായതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം. പൊലീസ് അനാസ്ഥയ്‌ക്കെതിരെ നാളെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

Kuttiadi rape case Police Child reveals police officers buy MDMA accused

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

//Truevisionall