ശോഭീന്ദ്ര വനം ; കുറ്റ്യാടിയിൽ ചെറു വനങ്ങൾക്കായുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന് തുടക്കമായി

ശോഭീന്ദ്ര വനം ; കുറ്റ്യാടിയിൽ ചെറു വനങ്ങൾക്കായുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന് തുടക്കമായി
Jun 13, 2025 02:22 PM | By Athira V

കുറ്റ്യാടി: (kuttiadynews.in) പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശോഭീന്ദ്ര വനം പദ്ധതിയിലേക്കുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം ഫൗണ്ടേഷൻ രക്ഷാധികാരി ഇ കെ സുരേഷ് കുമാർ നിർവഹിച്ചു.

കുറ്റ്യാടി എംഐയുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് സി എച്ച് ഷരീഫ് അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ചന്ദ്രൻ ആപ്പറ്റ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു.

സ്കൂൾ പ്രധാനാധ്യാപിക പി ജമീല, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ട്രഷറർ എം ഷഫീക്ക്, എ വി അമ്പുജക്ഷൻ, പി സാജിദ്, അനുപം ജയിസ്, ലൈല ഹസ്‌ന, ഷാബിൻ അബ്ദുറഹിമാൻ, ഹാഫിസ് പൊന്നേരി, സന്ധ്യ കരണ്ടോട് തുടങ്ങിയവർ സംസാരിച്ചു.

സ്കൂളുകൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും അരികെ ചെറു മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ഇത്. വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്നതിനു പുറമേ അവയുടെ വളർച്ച മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ നിശ്ചിത ഇടവേളകളിൽ ഫോട്ടോ എടുത്ത് ഇതിനായി രൂപവത്കരിച്ചിരിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നേരത്തെ താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിനായി സൗജന്യ വൃക്ഷത്തൈ വിതരണം നടത്തിയിരുന്നു.

shodheendra Free tree sapling distribution small forests Kuttiadi

Next TV

Related Stories
കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തി; മധ്യവയസ്‌കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Jun 14, 2025 08:50 AM

കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തി; മധ്യവയസ്‌കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുറ്റ്യാടി സ്വകാര്യ മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ചു...

Read More >>
നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jun 13, 2025 06:16 PM

നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കുറ്റ്യാടി ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രി...

Read More >>
പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ

Jun 13, 2025 02:55 PM

പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ

പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ...

Read More >>
Top Stories










News Roundup