കുറ്റ്യാടി : ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു , മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ , എസ് എസ് , യു എസ് എസ് വിജയികൾക്കും അനുമോദനം സംഘടിപ്പിച്ചു .
കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽവച്ചു നടന്ന പരിപാടി ബഹുമാനപ്പെട്ട പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി . എ . മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു . കുറ്റ്യാടി എം എൽ എ ശ്രീ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ , സംസ്ഥാന യുവജന കമ്മീഷൻ അംഗം പിസി . ഷൈജു , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എൽ, ജി ലിജീഷ് , മുൻ ബ്ലോക്ക് സെക്രെട്ടറിമാരായ കെ കെ സുരേഷ് , എ. എം റഷീദ് , എം. കെ ശശി . എ റഷീദ് , കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ . ടി നഫീസ എന്നിവർ സംസാരിച്ചു.


ബ്ലോക്ക് പ്രസിഡന്റ് കെ രാജിൽ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി എം, കെ നികേഷ് സ്വാഗതവും , ട്രഷറർ വി. ആർ വിജിത്ത് നന്ദിയും പറഞ്ഞു
Career Map DYFI organized career guidance recognition ceremony