കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് നടുപ്പൊയിൽ നിർമ്മിച്ച സ്നേഹ ബഡ്‌സ് ആൻഡ് റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ പുതിയ കെട്ടിടം സംസ്ഥാന പട്ടികജാതി പട്ടിക വർഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്‌തു . കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.


പി.സുരേന്ദ്രൻ, ടി.കെ. മോഹൻദാസ്, പി.പി.ചന്ദ്രൻ, സബീന മോഹൻ,ശോഭ കെ.പി,ഹാഷിം നമ്പാട്ടിൽ, എം.പി. കരിം, കെ നിഷ, ടി.കെ.ബിജു, പി.കെ.സുരേഷ്, വി.പി. മൊയ്തു, ബാലൻ വാഴയിൽ, ഒ.പി. മഹേഷ്, കെ. വി ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ സ്വാഗതവും സ്വാഗത സംഘം കൺവീനർ ഇ.കെ.നാണു നന്ദിയും പറഞ്ഞു. മികച്ച ഡോക്‌ടർക്കുള്ള അവാർഡ് നേടിയ ഡോ.ഡി സച്ചിത്തിനെ ആദരിച്ചു. മന്ത്രി ഉപഹാരം സമ്മാനിച്ചു.
Buds School building inaugurated Nadupoyil