Apr 23, 2025 01:55 PM

കുറ്റ്യാടി:(truevisionnews.com) ജീവകാരുണ്യ രംഗത്ത് 23 വർഷം പൂർത്തിയാക്കുന്ന നൻമ ചാരിറ്റബിൾ ട്രസ്റ്റ് മെഗാ കമ്പാനിയൻ മീറ്റ് സംഘടിപ്പിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്ന ഇരുന്നൂറിലധികം കുടുംബങ്ങളുടെ സംഗമമാണ് മെഹഫിൽ ഓഡിറ്റോറിത്തിൽ വെച്ച് നടന്നത്.

മെഗാ കമ്പാനിയൻ മീറ്റ്-2025 ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു.ജാഫർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി ഡോ.സച്ചിത്ത് ഡി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.സി അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്ഒ.വി ലത്തീഫ് പ്രസ്സ് ഫോറം, പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നൻമ ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതവും ജനറൽ കൺവീനർ കിണറ്റും കണ്ടി അമ്മദ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് നസീർ പറമ്പത്ത് ഓർക്കാട്ടേരി, ദേവർകോവിലെ പ്രവാസി സുഹൃത്തുക്കൾ എന്നിവർ സ്പോൺസർ' ചെയ്ത ഓക്സിജൻ കോൺസൻ്റേറ്ററുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്' ഏറ്റുവാങ്ങി ജനപ്രതിനിധികൾ സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

സഫീർ കുറ്റ്യാടി,സുറുമി വയനാട് , ബിജേഷ് ചേളാരി എന്നിവർ അടങ്ങിയ വോയ്സ് ഓഫ് കേരളയുടെ കലാകാരൻമാരുടെ കലാവിരുന്നും ചടങ്ങിന് മാറ്റ് കൂട്ടി. കെ.ബഷീർ പുഞ്ചൻ കണ്ടി അബ്ദുൽ അസീസ് ,മുഹമ്മദലി കെ.കെ, സി.കെ ഹമീദ്, നാസർ മുക്കിൽ, സമീർ പൂവ്വത്തിങ്കൽ, വി.പി ആരിഫ്, എ.എസ് അബ്ബാസ്, ഒ.വി ജൗഹർ, കെ.യൂനുസ്, അൻവർ, ഒ.സി നൗഷാദ്, വി.ജി ഗഫൂർ ,ജമാൽ പോതുകുനിവി.പി എം ചന്ദ്രൻ, സലീന കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി

#Nanma #Charitable #Trust #organizes #mega #companion #meet

Next TV

Top Stories