കുറ്റ്യാടി:(kuttiadi.truevisionnews.com) എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി ചേർന്നു. കുറ്റ്യാടി മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ അസംബ്ലിയിൽ ചർച്ച ചെയ്‌ത് പരിഹരിച്ചുവെന്നും ഇനിയും പട്ടയം അനുവദിച്ചിട്ടില്ലാത്ത കൈവശക്കാർക്ക് ഉടനെ പട്ടയം അനുവദിക്കാനുള്ള നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ, തഹസിൽദാർ എന്നിവരോട് ആവശ്യപ്പെട്ടതായി എംഎൽഎ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അസംബ്ലിയിൽ കുന്നുമ്മൽ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രിക, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നബീസ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ മോഹൻദാസ്, ഡെപ്യൂട്ടി തഹസിൽദാർ ശാലിനി, തോടന്നൂർ ബി.ഡി.ഒ, മണിയൂർ, പാലയാട്, ആഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, വേളം, - തിരുവള്ളൂർ, പുറമേരി, കോട്ടപ്പള്ളി, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇതുവരെ 7000 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം 2000 പട്ടയങ്ങൾ അനുവദിച്ചു. ഇതിൽ കുടികിടപ്പ് ഉൾപ്പെടെ 50ൽ അധികം വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള സർക്കാറിൻ്റെ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ -എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി പട്ടയം ലഭിച്ചവരും വരുമെന്ന് എംഎൽഎ അറിയിച്ചു. കഴിഞ്ഞദിവസം ചെറുവണ്ണൂർ വില്ലേജിലെ പാറക്കാത്ത് മീത്തൽ ഗോപാലൻ എന്നവർക്ക് തഹസിൽദാർ വീട്ടിൽ എത്തി വില്ലേജ് ഓഫീസർ വാർഡ് മെമ്പർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പട്ടയം കൈമാറിയിരുന്നു. ഇദ്ദേഹം 50 വർഷത്തിലധികമായി സ്ഥലം കൈവശം വയ്ക്കുകയും വീട് നിർമ്മിച്ച താമസിച്ചു വരുകയായിരുന്ന കിടപ്പ് രോഗിയാണ്. രണ്ടായിരത്തോളം പട്ടയങ്ങൾ അനുവദിച്ചത് കൈപ്പറ്റാൻ ബാക്കിയുള്ളതായി അറിയിച്ചു. അപേക്ഷകർ ഓഫീസുമായി ബന്ധപ്പെട്ട് ഉടനെ പട്ടയങ്ങൾ കൈപ്പറ്റണമെന്നും എംഎൽഎ അറിയിച്ചു.
ലാൻഡ് ട്രിബ്യൂണൽ എച്ച്.എം.ഒ അനിൽ, റവന്യൂ ഇൻസ്പെക്‌ടർ രതീഷ് കുറ്റ്യാടി, മണ്ഡലത്തിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നോഡൽ ഓഫീസർ സുധീർ വി.കെ സ്വാഗതം പറഞ്ഞു.
#Pattaya #Assembly#Kuttiyadi #constituency#7000 #Land #Tribunal #pattas #granted






































