നാറ്റം സഹിക്കവയ്യാതെ നാട്ടുകാർ; കുറ്റ്യാടി-നാദാപുരം പാലത്തിനടിയിൽ മാലിന്യം തള്ളിയതായി പരാതി; അധികൃതർ പരിശോധന നടത്തി

നാറ്റം സഹിക്കവയ്യാതെ നാട്ടുകാർ; കുറ്റ്യാടി-നാദാപുരം പാലത്തിനടിയിൽ മാലിന്യം തള്ളിയതായി പരാതി; അധികൃതർ പരിശോധന നടത്തി
Apr 29, 2026 02:33 PM | By Anusree vc

കക്കട്ടില്‍ : (kuttiadi.truevisionnews.com/) അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പാലത്തിന് താഴെ കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതി.

കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ പാലത്തിനടിയിൽ മാലിന്യം തള്ളുന്നതാണ് ദുർഗന്ധത്തിന് കാരണമാകുന്നതെന്ന് സംശയിക്കുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് അറവുമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും ജലാശയങ്ങളിലും തള്ളുന്നത് പതിവാണെന്ന് നേരത്തെയും പരാതിയുയർന്നിരുന്നു.

പാർവതി-പരമേശ്വര ക്ഷേത്രത്തിന് മുൻപിലെ തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നതും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ജനപ്ര തിനിധികളായ എലിയാറ ആനന്ദന്‍. എം.ടി. രവിന്ദ്രന്‍, എന്നിവര്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെ ടുത്തിയതിനെത്തുടര്‍ന്ന് ജെ എച്ച്.ഐ. ശ്രീലയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മേയ് ഒന്നിന് രാവിലെ ഏഴ് മണിമുതല്‍ ഇവിടെ ജനകിയ ശുചീകരണം നടക്കുമെന്ന് വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അറിയിച്ചു.

Complaints of garbage being dumped under Kuttiadi-Nadapuram bridge; authorities conduct inspection

Next TV

Related Stories
പൊതുസ്ഥലത്ത് ഇരുന്ന് മദ്യപാനം; വടയത്ത് രണ്ട് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു

Apr 29, 2026 03:28 PM

പൊതുസ്ഥലത്ത് ഇരുന്ന് മദ്യപാനം; വടയത്ത് രണ്ട് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു

പൊതുസ്ഥലത്ത് ഇരുന്ന് മദ്യപാനം; വടയത്ത് രണ്ട് പേർക്കെതിരെ കുറ്റ്യാടി പോലീസ്...

Read More >>
'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം'; മാപ്പിളകലാ അക്കാദമി സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല തുടക്കം

Apr 29, 2026 11:40 AM

'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം'; മാപ്പിളകലാ അക്കാദമി സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല തുടക്കം

മാപ്പിളകലാ അക്കാദമി സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല...

Read More >>
വടയം ബൂത്ത് അക്രമം: രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

Apr 29, 2026 10:16 AM

വടയം ബൂത്ത് അക്രമം: രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

വടയം ബൂത്ത് അക്രമം: രണ്ട് യുഡിഎഫ് പ്രവർത്തകർ...

Read More >>
അപ്രതീക്ഷവിയോഗത്തിൽ ഞെട്ടിനാട്; കോവുകുന്നിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ സംസ്കാരം ഇന്ന് രാത്രി

Apr 28, 2026 05:33 PM

അപ്രതീക്ഷവിയോഗത്തിൽ ഞെട്ടിനാട്; കോവുകുന്നിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ സംസ്കാരം ഇന്ന് രാത്രി

അപ്രതീക്ഷവിയോഗത്തിൽ ഞെട്ടിനാട്; കോവുകുന്നിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ സംസ്കാരം ഇന്ന്...

Read More >>
മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര' ഇന്ന്  കുറ്റ്യാടിയിൽ തുടക്കംകുറിക്കും

Apr 28, 2026 01:35 PM

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര' ഇന്ന് കുറ്റ്യാടിയിൽ തുടക്കംകുറിക്കും

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര' ഇന്ന് കുറ്റ്യാടിയിൽ തുടക്കംകുറിക്കും...

Read More >>
കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്

Apr 28, 2026 11:59 AM

കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്

കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി...

Read More >>
Top Stories

News Roundup