കുറ്റ്യാടി : (kuttiadi.truevisionnews.com/) പൊതുസ്ഥലത്ത് വെച്ച് മദ്യപ്പിച്ച രണ്ട് യുവാക്കൾക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വടയം സ്വദേശികളായ ചെറിയപറമ്പത്ത് ജിതിൻ രാജ് (36), വലിയപറമ്പത് വടയം സ്വദേശി സജേഷ് വി പി (37) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി 8.40-ഓടെ വടയം പൊതു കിണറിന് സമീപം വെച്ചാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഞള്ളോരപള്ളി - കടത്തനാടൻ കല്ല് റോഡരികിൽ വെച്ച് പ്രതികൾ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയിൽ മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ അബ്കാരി നിയമത്തിലെ സെക്ഷൻ 15(c) പ്രകാരം ക്രൈം നമ്പർ 353/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിനൊപ്പം കെ.എച്ച്.ജി രഗീഷ്, സി.പി.ഒ ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Kuttiyadi police register case against two people for drinking alcohol while sitting in public














































