---
title: "കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്"
english_title: "Kuttiadi: UDF boycotts all-party meeting called by CI"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355923/kuttiadi-udf-boycotts-all-party-meeting-called-by-ci"
published_at: "2026-04-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0541d9917e_ewrfad.jpg"
keywords: []
---

# കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്

> **Lead Summary:** കുറ്റ്യാടി: **[** ഫലപ്രഖ്യാപ തിരഞ്ഞെടുപ്പ്നവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സി.ഐ ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നാണ് യു.ഡി.എഫ് വിട്ടുനിന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇതുവരെ നടന്ന സർവകക്ഷി യോഗങ്ങൾ വെറും പ്രഹസനമാണെന്നും യോഗത്തിൽ ഒന്നിച്ച് എടുക്കുന്ന തീരുമാനങ്ങൾ സി.പി.എം കാറ്റിൽ പറത്തുകയാണ് ചെയ്യുന്നതെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.

## Article Content

കുറ്റ്യാടി: **[** ഫലപ്രഖ്യാപ തിരഞ്ഞെടുപ്പ്നവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സി.ഐ ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നാണ് യു.ഡി.എഫ് വിട്ടുനിന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇതുവരെ നടന്ന സർവകക്ഷി യോഗങ്ങൾ വെറും പ്രഹസനമാണെന്നും യോഗത്തിൽ ഒന്നിച്ച് എടുക്കുന്ന തീരുമാനങ്ങൾ സി.പി.എം കാറ്റിൽ പറത്തുകയാണ് ചെയ്യുന്നതെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തിര ഞെഞ്ഞെടുപ്പിൽ നടുപ്പൊയിൽ യു. പി സ്കൂളിലെ അഞ്ചു ബൂത്തുക ളിലും ആവശ്യമായ കേന്ദ്രസേ നയെ ഉൾപ്പെടെ വിന്യസിക്കണം എന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടും പൊലീസ്നടപടി എടുത്തില്ല. സി.പി.എം പ്രവർ ത്തകർ ബൂത്ത് കയ്യേറി യു.ഡി. എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിനുള്ളിൽ മർദ്ദിച്ചപ്പോഴും ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള പൊലീസ് നോക്കി നിൽക്കുകയാണ് ഉണ്ടായത്.

ഇങ്ങനെ ബൂത്ത് കൈയേറിയ പ്രതികൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുമ്പോൾ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ നാട്ടിൽ അക്രമം നടക്കും എന്ന കാര്യം ഉറപ്പാണ്. കളക്ടർ, റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നതഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കുറ്റ്യാടിയിൽ ഉടൻ സർവകക്ഷി യോഗം വിളിക്കണമെ ന്നും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും യു.ഡി. എഫ് ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355923/kuttiadi-udf-boycotts-all-party-meeting-called-by-ci)