കുറ്റ്യാടി: (kuttiadi.truevisionnews.com/) നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വടയം സൗത്ത് എൽ.പി സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ് പ്രവർത്തകർക്കുനേരെ ആക്രമണം നടത്തിയ രണ്ട് യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റത്ത് ശ്രീരൂപ് (27), പന്നിവയൽ ഷാനവാസ് (34) എന്നിവരെയാണ് കുറ്റ്യാടി പൊലീസ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് ദിവസം എൽ ഡിഎഫിന്റെ ബൂത്ത് ഏജൻറുമാഒരു തടഞ്ഞുവയ്ക്കുകയും സിപിഐഎം താഴെ വടയം ബ്രാഞ്ച് സെക്രട്ടറി കെ പി വാസുവിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം പ്രശ്നങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു യുഡിഎഫ് പ്രവർത്തകർ. പരിക്കേറ്റ വാസു ദിവസങ്ങളായി ചികിത്സയിലാണ്.
അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ ഡിഎഫിൻ്റെ നേതൃത്വത്തിൽ കുഞ്ഞ ദിവസം പ്രതിഷേധ സംഗമം നടന്നിരുന്നു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Vadayam booth violence: Two UDF workers arrested






























.jpeg)
.jpeg)







