'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം'; മാപ്പിളകലാ അക്കാദമി സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല തുടക്കം

'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം'; മാപ്പിളകലാ അക്കാദമി സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല തുടക്കം
Apr 29, 2026 11:40 AM | By Anusree vc

കുറ്റ്യാടി:(kuttiadi.truevisionnews.com/) 'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം' എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ യാത്രയ്ക്ക് കുറ്റ്യാടിയിൽ തുടക്കമായി.

കുറ്റ്യാടി സയൻഷ്യ ഹാളിൽ നടന്ന ചടങ്ങിൽ കവയിത്രി കെ. സലീന യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കലാസാംസ്കാരിക പരിപാടികൾ നടക്കും.

ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഗായകൻ വട്ടക്കണ്ടി കുഞ്ഞബ്ദുള്ള മുഖ്യാതിഥിയായിരുന്നു. സൂപ്പി തിരുവള്ളൂർ പദ്ധതി വിശദീകരിച്ചു സംസാരിച്ചു. മാപ്പിളകലകളുടെ പ്രചാരണവും മാനവികതയുടെ സന്ദേശവും ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

പി വി കുഞ്ഞബ്‌ദുല്ല, പി കെ നസീമ ടീച്ചർ, ഷമീന എ പി കെ, സുലൈമാൻ മണ്ണാറത്ത്, നവാസ് കോറോത്ത്, അഹമ്മദ് മൂന്നാംകൈ, സൈനബ ചെറിയകുമ്പളം, എൻ കെ മുസ്തഫ പേരാമ്പ്ര, മണ്ടോടി ബഷീർ മാസ്റ്റർ, പി സി നൗഷാദ്, മേനികണ്ടി കുഞ്ഞബ്‌ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

അഷ്റഫ് ഓണിയിൽ, മുസ്താഖ് തീക്കുനി, താഹിറ സൽമാൻ, ഷംസു പേരാമ്പ്ര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു

Content Highlight: Mappilakala Academy's organizational journey gets off to a brilliant start in Kuttiyadi

Next TV

Related Stories
കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

Jul 4, 2026 01:10 PM

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി...

Read More >>
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup

Entertainment News