മൊകേരി : (kuttiadi.truevisionnews.com/) കോവുകുന്നിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി .മൊകേരി തയ്യുള്ളതിൽ വൈഗ (15) ആണ് മരിച്ചത് . ഇന്ന് രാവിലെ ഏഴരയായിട്ടും വൈഗ ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്.തുടർന്ന് ഉടൻ തന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.
കുട്ടിക്ക് ഹൃദയവാൾവിന് തകരാർ ഉള്ളതിനാൽ ചികിത്സയിലായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ഇന്ന് രാത്രി 7 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.അച്ഛൻ :സജീവൻ അമ്മ വിജി : സഹോദരൻ : സിദ്ധാർഥ്
Nation shocked by unexpected loss; Vaiga found dead at home in Kovukunnu, cremation tonight















































