കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന. ഇന്ന് പുലർച്ചെ ഒരു മണിയോടെ കുറ്റ്യാടി പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ് സംഭവം.


ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തിൽ മുറിയുടെ ജനവാതിലിൻ്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്.
ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ഹോട്ടലിലുള്ളവർ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേന ഉടൻ തന്നെ സ്ഥലത്തെത്തി ലാഡർ ഉപോയഗിച്ച് യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചു.
നാദാപുരം ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജി ചാക്കോയുടെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് കുമാർ, ജ്യോതികുമാർ, അജേഷ് കെ, ആദർശ് വി.കെ, സന്തോഷ്.കെ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
#Youth #trapped #top #building #Kuttiadi #Nadapuram #Fire #Rescue #team