കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം കുറ്റ്യാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നങ്ങീലിക്കണ്ടി മുക്ക് -വളയന്നൂർ റോഡ് നിർമാണം സ്തംഭനത്തിൽ.അഞ്ചു മാസമായിട്ടും റോളിങ് പോലും പൂർത്തിയായിട്ടില്ല.മണ്ണിട്ടുയർത്താൽ, സൈഡ് കെട്ടൽ, കലുങ്ക് നിർമാണം എന്നിവയാണ് പൂർത്തിയാക്കിയത്. ക്വറി മാലിന്യം വിതറിയ ശേഷം നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴിയുമായ റോഡിലൂടെ സാഹസപ്പെട്ടാണ് വാഹനങ്ങൾ ഓടിക്കുന്നത്.
ബൈക്ക് യാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്. ഒരു കിലോമീറ്റർ ദൂരം പരിക്ഷ്കരിക്കാൻ കോടികൾ അനുവദിച്ചിരുന്നു.അതിനിടെ റോഡ് ഉയർത്തിയതിനാൽ താഴ്ന്നുപോയ വൈദ്യുതി ലൈൻ ഉയർത്താത്തതിലാണ് പ്രവർത്തി നടത്താൻ കഴിയാത്തതെന്ന് കരാറുകാർ വാർഡ് മെമ്പറെ അറിയിച്ചു.


കെ. സ് ഇ ബി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടേയുള്ളൂ .പോസ്റ്റുകൾ മാറ്റിയാലേ സോളിങ്, ടാറിങ് പ്രവർത്തികൾ നടത്താൻ കഴിയൂ .റോഡ് നിർമാണം ഉടൻ പൂർത്തിയായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങാനാണ് കോൺഗ്രസ് തീരുമാനം.
#Road #construction #stalled #Nangilikandi #corner #Valayannoor #road #completed #even #after #five #months