കൈവേലി: (kuttiadi.truevisionnews.com) ടൂറിസം രംഗത്ത് യുവ സംരഭകനായ പി ലിപിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന മിസ്റ്റി പാരഡൈസ് കുമ്പളച്ചോലയിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു അധ്യക്ഷത വഹിച്ചു. ഷാജു ടോം, പി സുരേഷ് ബാബു, പി ലിപിൻ വിജീഷ് കെ കെ ആശംസകൾ നേർന്നു.
കുട്ടികളുടെ പാർക്ക്, റിസോർട്ട്, എന്നിവ എല്ലാം പ്രകൃതി സുന്ദരമായ കുന്നിൻ ചരിവിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ സായം സന്ധ്യയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.
#celebrate #holidays #Misty #Paradise #inaugurated #Kumbalachola