കുറ്റ്യാടി: (kuttiadi.truevisionnews.com) ഹിന്ദുത്വ ഫാസിസിം ബിജെപിയുടെ തേരിലേറി വരുന്നതിനു മുൻപ് തന്നെ അതിനെ മുൻകുട്ടി തിരിച്ചറിഞ്ഞു കൃത്യമായി പ്രതിരോധം തീർത്ത നേതാവാണ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ അഭിപ്രായപ്പെട്ടു.
ഐ എൻ എൽ കായക്കൊടി പഞ്ചായത്ത് കമ്മിറ്റി തളീക്കരയിൽ സംഘടിപ്പിച്ച മതേതര സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉറുമ്പരിച്ചു കയറുന്ന പോലെയാണ് ഫാഷിസം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പടർന്നത്. ഫാസിസിറ്റ്കൾക്ക് അവരുടെ ലക്ഷ്യം നിറവേറ്റാൻ ബി ജെ പി തന്നെ വേണമെന്നില്ല മുൻകലങ്ങളിൽ അത് കോൺഗ്രസിലൂടെയാണ് നടിപ്പിലാക്കിയതെങ്കിൽ ഇപ്പോൾ ബി ജെ പിയിലൂടെ എന്ന് മാത്രം.
മുസ്ലിം ലീഗ് നേതാക്കൾക്ക് ഒഴുക്കിനൊപ്പം നീന്തി അധികാരത്തിന്റെ കരയിലേക്കൊഴുകാൻ മാത്രമായിരുന്നു തിടുക്കം. സേട്ട് സാഹിബ് അന്ന് പറഞ്ഞ രാഷ്ട്രീയ ദിശയിലേക്ക് മുഴുവൻ പ്രസ്ഥാനങ്ങളും പതിയെ എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്.
ഫാഷിസ്റ് പ്രതിരോധം വളരെ വിസിബിൾ ആയ ഇക്കാലത്തു കൃത്യമായ രാഷ്ട്രീയം രൂപീകരിക്കാനോ നിലപാടിൽ കൃത്യത കൈവരുത്താനോ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടാണ് ബാബറി പൊളിച്ചു പണിത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ ക്ഷണിക്കാത്തതിൽ പരാതി പറഞ്ഞ പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ വിജയിപ്പിക്കാൻ സ്വന്തം പതാക മാറ്റി വെച്ച് രംഗത്തിറങ്ങേണ്ട ഗതികേട് മുസ്ലിം ലീഗിന് ഉണ്ടായത്.
ബി ജെ പിയെ തോൽപ്പിക്കാൻ മതേതര മുന്നണിയിൽ നിൽക്കുകയും അതേസമയം മൃദു ഹിന്ദുത്വ നിലപാടിനെ കൃത്യമായി വിമർശിക്കുകയും ചെയ്യുക എന്ന ചരിത്ര പരമായ നിലപാട് വർഷങ്ങൾക്ക് മുൻപേ പറയാൻ ഐ എൻ എല്ലിന് കഴിഞ്ഞു എന്നതാണ് ഐ എൻ എ ൽ പ്രസ്ഥാനത്തെ മറ്റു പാർട്ടികളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ ജി ലതിഫ് ജനറൽ സെക്രട്ടറി രവി പൂറ്റങ്കി, ഇ കെ പോക്കർ പി പി മൊയ്‌ദു അബ്ദുറഹ്മാൻ പൂക്കാട് അഹമ്മദ് കോടങ്കോട്ട്, എന്നിവർ സംസാരിച്ചു. റഫീഖ് കെ സ്വാഗതവും കെ കെ സി തങ്ങൾ നന്ദി പറഞ്ഞു .
#Muslim #League's #Ideological #Clarity #Lost #INL