കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം-കുറ്റ്യാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡ് നവീകരണം പുരോഗമിക്കുന്നു.
9.8 കിലോമീറ്റർ റോഡ് 16 കോടി രൂപ ചെലവിലാണ് പ്രവർത്തി. ഇതിൽ 3.5 കിലോമീറ്ററിൽ ബി എം ബിസി നിലവാരത്തിൽ നവീകരണം പൂർത്തിയായി.


മതിയായ ഭാഗത്ത് കലുങ്കുകളും അഴുക്കുചാലുകളും നിർമിച്ചിട്ടുണ്ട്. ഫെബ്രുവരി 10നകം വേളം പഞ്ചായത്തിൽ ഉൾപ്പെട്ട റോഡിന്റെ 5.5 കിലോമീറ്റർ ഭാഗം കൂടി ബിഎം ബിസി നിലവാരത്തിലേക്ക് എത്തിക്കാനാവുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ഭൂവുടമകളും വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വടകര റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ യുഎൽസിസിഎ നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വലകെട്ട്-കൈപ്രം കടവ് റോഡ് എൻജിനിയർ അമൽ, പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വി ഭാഗം അസി. എൻജിനിയർ എൻ ജാഫർ, വേളം പഞ്ചായത്ത് അംഗം പി എം കുമാരൻ എന്നിവർ പങ്കെടുത്തു.
#road #development #Kuttyadi #Valkett #Kaipram #jetty #road #work #progress