കുറ്റ്യാടി: (kuttiadi.truevisionnews.com) കടയിൽ അതിക്രമിച്ചുകയറി യുവാവിനെ മർദിച്ചതായി പരാതി.
കള്ളാട് താഴെ കരുണാം വീട്ടിൽ മുഹമ്മദ് ഷാമിലി(20)നെയാണ് വയനാട് റോഡിൽ പ്രവർത്തിക്കുന്ന കടയിൽ അതിക്രമിച്ചുകയറി സംഘം ചേർന്ന് മർദിച്ചത്.
പരിക്കേറ്റ മുഹമ്മദ് ഷാമിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മേഖലയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
അടുത്തിടെ വിദ്യാർഥി കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു പ്ലസ്‌ടു വിദ്യാർഥിയുടെ പല്ല് കൊഴിഞ്ഞിരുന്നു.
#student #conflict #broke #shop #beat #young #man