വേളം: (vatakara.truevisionnews.com) വേളം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
റിക്ലൈനിങ്ങ് വീൽ ചെയർ, ക്രോംപ്ലെറ്റഡ് വീൽ ചെയർ, ഫോൾഡിങ്ങ് വാക്കർ, ശ്രവണ സഹായികൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സി.ബാബു, മെമ്പർമാരായ തായന ബാലാമണി, എം.സി.മൊയ്തു, ബീന കോട്ടേമ്മൽ, ഇ.പി.സലിം, അനിഷ പ്രദീപ്, സി.പി.ഫാത്തിമ,കെ.കെ.ഷൈനി, അഡ്വ. അഞ്ജന സത്യൻ, കെ.സി.സിത്താര, സൂപ്പർവൈസർ നീതു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
#hand #Velam #Grama #Panchayat #distributed #assistive #devices #elderly