Dec 26, 2025 10:25 AM

കക്കട്ടിൽ:(https://kuttiadi.truevisionnews.com/) നാടിന്റെ നന്മ മരങ്ങളാണ് ഒരോ കുടുംബമെന്നും ബന്ധം ഊട്ടിയുറപ്പിക്കാനും ലഹരി ഉൾപ്പെടെയുള്ള സാമുഹിക വിപത്തിനെതിരെയുള്ള സന്ദേശവാഹകരാകാനും കുടംബ സംഗമങ്ങൾക്ക് കഴിയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. വട്ടോളി പള്ളിക്ക് സമീപം നടന്ന ചന്ദ്രംകണ്ടികല്ലേരി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തലമുതിർന്ന അംഗം ചന്ദ്രംകണ്ടി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ദാരിമി, ഡോ. ഫർഹാ നൗഷാദ് എന്നിവർ ഉദ്ബോധന പ്രസംഗം നടത്തി. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. നൗഫൽ, വാർഡ് മെമ്പർ എലിയാറ ആനന്ദൻ, കരുവാൻകണ്ടി അന്തു ഹാജി, കല്ലേരി മൊയ്തു, കെ.കെ.ബഷീർ, ജാഫർ നരിക്കാട്ടേരി, ഇസ്മായിൽ, കെ.കെ.അസിസ്, സഅദ് പാലേൽ മുതലായവർ പ്രസംഗിച്ചു.

അഡ്വബ ഫരീദ്, ഷാജഹാൻ കല്ലേരി, സി.കെ.മമ്മു, യാസർ കല്ലേരി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാകായിക പരിപാടികൾ അരങ്ങേറി.

We need to be vigilant against drug addiction - Shafi Parambil MP

Next TV

Top Stories