കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി മേഖലയിലെ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് കുറ്റ്യാടി എംഎൽഎ കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബഷീർ നരയങ്കോട് അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ബഷീർ ആമുഖ പ്രഭാഷണം നടത്തി.
നാദാപുരം ഫയർ സ്റ്റേഷൻ ഓഫീസർ വരുൺ, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ, കിണറ്റുംകണ്ടി അമ്മദ്, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുബൈർ കമ്പനി, എ. സി. മജീദ്, കെ. കെ. അഷറഫ് അഡ്വ., ജമാൽ, എ. കെ. ഷംസീർ എന്നിവരും ജനകീയ ദുരന്തനിവാരണ സേന കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരും ചേർന്ന് ഉപഹാരങ്ങൾ സമർപ്പിച്ചു.
കൺവീനർ എ. വി. യൂനുസ് സ്വാഗതവും എൻ. ഗഫൂർ നന്ദിയും പറഞ്ഞു.
People's Disaster Response Force pays tribute to people's representatives
















































