മൊകേരി: (https://kuttiadi.truevisionnews.com/)സിപിഐ രൂപം കൊണ്ടതിന്റെ നൂറാം വാർഷിക ദിനം കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊകേരിയിൽ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പൊതുയോഗവും നടത്തി.
ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു പതാക ഉയർത്തി. എം. പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, ടി.സുരേന്ദ്രൻ, വി.വി.പ്രഭാകരൻ, വി.പി.നാണു എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ഹരികൃഷ്ണ, സി.പി.ബാലൻ, ടി.പി. രാജീവൻ, പി.ഷർമിള എന്നിവർ നേതൃത്വം നൽകി. 1925 ഡിസംബർ 26ന് കാൺപൂരിലാണ് രാജ്യത്ത് സിപിഐ രൂപം കൊണ്ടത് കഴിഞ്ഞ ഒരു വർഷമായി ശതാബ്ദി ആഘോഷ പരിപാടികൾ രാജ്യവ്യാപകമായി നടന്നു വരികയാണ്.
CPI held a mass demonstration and public meeting















































