Nov 12, 2024 12:07 PM

കാവിലുംപാറ:(kuttiadi.truevisionnews.com) ബാല പഞ്ചായത്ത് രൂപീകരിച്ച് കാവിലുംപാറ ഗ്രാമപഞ്ചായത്ത് സി ഡി എസ് . പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന യോഗത്തിൽ ബാല പഞ്ചായത്ത് സെക്രട്ടറിയായി ദേവനന്ദയെയും, പ്രസിഡണ്ടായി മുഹമ്മദ് അബാനയും തിരഞ്ഞെടുത്തു.

പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോര്‍ജ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി സജി അധ്യക്ഷത വഹിച്ചു. ബാലസഭ സ്റ്റേറ്റ് ആര്‍.പി ഷംഞ്ജിത്ത് ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ശ്രീധരന്‍മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ സുരേന്ദ്രന്‍ മാസ്റ്റര്‍,ലെനിഷ സുനില്‍ ദത്ത്,ശോഭ കൊരവില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ മോളി,സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അല്ലി ബാലചന്ദ്രന്‍, സി.ഡി.എസ് ബാലസഭ ആര്‍.പി കെ.ടി സുരേഷ്,സീമ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



#Balapanjayath #kavilumpara #gramapanjayath #cds

Next TV

Top Stories