#OnamKits | സ്നേഹ സമ്മാനം; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് 'ഓണ കിറ്റുകൾ

#OnamKits | സ്നേഹ സമ്മാനം; കുറ്റ്യാടി  ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് 'ഓണ കിറ്റുകൾ
Sep 12, 2024 07:32 PM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com)ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ രോഗികകൾക്കും നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹ സമ്മാനം.

രോഗികകൾക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു.

പ്രവാസ ലോകത്തെ ശ്രദ്ധേയമായ കൂട്ടായ്മ കുവൈറ്റ് സാന്ത്വനത്തിന്റെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്.

താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി നഫീസ ആശുപത്രി സൂപ്രണ്ട് ഡോ.അനുരാധക്ക് നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

ട്രസ്‌റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത്' മെമ്പർമാരായ എ.സി അബ്ദുൽ മജീദ് ഹാഷിം നമ്പാട്ടിൽ ശ്രീജേഷ് ഊരത്ത് നഴ്സിംഗ് സൂപ്രണ്ട് ഫരീദ ഡോ. സിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചിച്ച് സംസാരിച്ചു.

ട്രസ്റ്റ് വൈസ് ചെയർമാൻ കിണറ്റും കണ്ടി അമ്മദ് നന്ദി രേഖപ്പെടുത്തി.

കെ ബഷീർ, അൻവർ എം.ആർ.എഫ്, എ.എസ് അബ്ബാസ്, വി.ജി ഗഫൂർ, കെ.കെ കുഞ്ഞമ്മദ്, കെ.ജസീൽ ടി.അമ്മോട്ടി, എം.കെ ജാബിർ, സി.കെ ഹമീദ് പുഞ്ചൻകണ്ടി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

#Kuttyadi #Govt #Onam #Kits #for #Taluk #Hospital #patients

Next TV

Related Stories
അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

Mar 29, 2025 12:02 PM

അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്....

Read More >>
Top Stories










News Roundup