കൈവേലി: (https://kuttiadi.truevisionnews.com) കൈവേലി പുനർജനീ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക-സാംസ്‌കാരിക സംഗമം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ശ്രീ എൻ.കെ. രവീന്ദ്രന്റെ വസതിയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളെ ആദരിക്കുകയും, ഉന്നത വിജയം നേടിയ പ്രതിഭയെ അനുമോദിക്കുകയും, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് ശ്രീമതി നിജി വിജീഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള സ്വീകരണവും ആദരിക്കലും മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. കോരേട്ടൻ നിർവ്വഹിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ഹിന്ദിയിൽ സവർണ്ണ മെഡൽ നേടിയ അനുശ്രീ ജി.കെ ചടങ്ങിലെ മുഖ്യ ആകർഷണമായി. അനുശ്രീക്കുള്ള ക്ലബ്ബിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചും കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ചും നാദാപുരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിജു ക്ലാസ് നയിച്ചു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായി.
ശ്രീ പ്രേമൻ തണൽ മോഡറേറ്ററായ ചടങ്ങിൽ ചാത്തു മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ചാത്തു മാസ്റ്റർ നന്ദിപ്രസംഗം നിർവഹിച്ചു. പുനർജനിയുടെ പ്രസിഡന്റ് ശ്രീമതി.നിജി വിജീഷിന്റെ അധ്യക്ഷതയിൽ പരിപാടി ഏറെ മികവുള്ളതായി.
Respect for talent and awareness against drug abuse; Punarjani Club's program was notable
















































