മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി

മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി
Feb 4, 2026 12:06 PM | By Anusree vc

കായക്കൊടി: (https://kuttiadi.truevisionnews.com) പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് കായക്കൊടിയിലെ മുതിർന്ന പൗരന്മാർ ഉല്ലാസയാത്രയ്ക്ക് ചിറകുവിരിച്ചു. നവ്യ കായക്കൊടിയും ട്രാവലോഗ് ഹോളിഡേയ്‌സും കൈകോർത്ത് സംഘടിപ്പിച്ച 'സർക്കീറ്റ്' എന്ന വിനോദയാത്രയ്ക്ക് കായക്കൊടി ടൗണിൽ ആവേശകരമായ തുടക്കമായി.

അകലാപ്പുഴയും കോഴിക്കോട് ബീച്ചും കീഴടക്കാൻ  അമ്പതോളം മുതിർന്ന പൗരന്മാരാണ് യാത്രയുടെ ഭാഗമായിരിക്കുന്നത്. മനോഹരമായ അകലാപ്പുഴയുടെ തീരങ്ങളും ചരിത്രം ഉറങ്ങുന്ന കോഴിക്കോട് ബീച്ചുമാണ് ഈ സംഘം സന്ദർശിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കായക്കൊടി ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  യു.വി. ബിന്ദു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ചിരിയും പാട്ടുമായി ഫിറോസും ഷമീറും യാത്രയുടെ ആവേശം ഇരട്ടിയാക്കാൻ പ്രശസ്ത ഗായകൻ ഫിറോസ് നാദാപുരവും പ്രിയ കലാകാരൻ ഷമീർ നടുവണ്ണൂരും സംഘത്തോടൊപ്പമുണ്ട്. പാട്ടും തമാശകളും കഥകളുമായി ബസ്സിലുടനീളം കലയുടെ ഒരു ഉത്സവം തന്നെയാണ് ഇവർ ഒരുക്കുന്നത്. കാലം മാറ്റിവെച്ച ആഗ്രഹങ്ങൾ പൊടിതട്ടിയെടുത്ത്, പഴയ സുഹൃത്തുക്കൾക്കൊപ്പം പുതിയ ഓർമ്മകൾ തുന്നിച്ചേർക്കാനാണ് ഈ സംഘത്തിന്റെ പുറപ്പാട്. വിരസതയ്ക്ക് അവധി നൽകി, വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ നിന്നും മാറി മുതിർന്നവർക്ക് മാനസിക ഉന്മേഷവും പുതിയൊരു ജീവിതവീക്ഷണവും നൽകുക എന്നതാണ് 'സർക്കീറ്റ്' എന്ന ഈ യാത്രയുടെ ലക്ഷ്യം.


'Circuit' fun run for senior citizens begins in Kayakodi

Next TV

Related Stories
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

May 11, 2026 01:16 PM

പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ...

Read More >>
Top Stories










News Roundup