#KuttyadiBypass | നാളെ തുടങ്ങും; കാത്തിരിപ്പിന് വിരാമം.കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

#KuttyadiBypass  |  നാളെ തുടങ്ങും; കാത്തിരിപ്പിന് വിരാമം.കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു
Sep 2, 2024 05:07 PM | By ShafnaSherin

 കുറ്റ്യാടി : (kuttiadi.truevisionnews.com)വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം.കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാവുകയാണ്.

20 വർഷത്തിലധികമായി കാത്തിരിക്കുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പദ്ധതി തുക 36.96 കോടി രൂപയിൽ നിന്നും 39.42 കോടി രൂപയായി ഭേദഗതി അംഗീകരിച്ച് കിഫ്ബിയുടെ അനുമതിപത്രവും ലഭിച്ചു.

2024 ഡിസംബർ മാസത്തോടെ ഭൂവുടമകൾക്ക് പൂർണമായി നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട്, ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പദ്ധതി വിശദമായി പരിശോധിക്കുമ്പോൾ അലൈൻമെൻറിൽ പോലും പരാതിയും കേസുമായി നിലനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

നിരവധി യോഗങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് അലൈൻമെന്റ് പുതുക്കുകയുണ്ടായി. ഇങ്ങനെ നിരന്തരമായ ഇടപെടലുകളുടെയും, ഭൂവുടമകളുടെ സഹകരണത്തോടെയും, പൊതുപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി ഈ ഘട്ടത്തിൽ എത്തിയത്.

പദ്ധതി പ്രവർത്തികമാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലും എടുത്തു പറയേണ്ടതുണ്ട്. കരാർ വെച്ച് പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. പ്രവൃത്തിയുടെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.


കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ,കൊയിലാണ്ടി എൽ എ തഹസിൽദാർ പ്രസിൽ കെ.കെ,ആർബിഡിസി കെ എൻജിനീയർ അതുൽ,ആർ ബി ഡി സി കെ ഡെപ്യൂട്ടി കലക്ടർ അനിൽ എന്നിവർ ഭൂവുടമകൾക്ക് സംശയനിവാരണം നൽകി സംസാരിച്ചു.

പദ്ധതി പ്രവർത്തികമാക്കുന്നതിനായി സഹകരിച്ച എല്ലാ പ്രിയപ്പെട്ട പ്രദേശവാസികൾക്കും, പൊതുപ്രവർത്തകർക്കും , കിഫ്ബി , ആർ ബിഡിസി കെ, റവന്യൂ,ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി എം എൽഎ.

മരങ്ങൾ മുറിക്കുന്ന പ്രവർത്തിയും മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തിയും നാളെ ആരംഭിക്കും. പ്രവർത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി യോഗത്തിൽ പങ്കെടുത്തവർ പിന്തുണ അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Tomorrow #begins #wait #over #Kuttyadi #Bypass #becomes #reality

Next TV

Related Stories
#murderattempt  | യുവാവിനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

Jan 14, 2025 09:05 PM

#murderattempt | യുവാവിനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

യുവാവിനെയും തുടർന്ന് വീട്ടിൽ കയറി കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 14, 2025 12:45 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 14, 2025 12:28 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#KunnummalAreaConvention |  കേരള കർഷകസംഘം; കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 14, 2025 12:11 PM

#KunnummalAreaConvention | കേരള കർഷകസംഘം; കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

സംസ്ഥാന കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഉദ്ഘാടനം...

Read More >>
#KeralaStateChamberCommerceIndustry | വ്യാപാര സംരക്ഷണ സന്ദേശജാഥ; നാളെ കുറ്റ്യാടിയിൽ സ്വീകരണം നൽകും

Jan 14, 2025 11:53 AM

#KeralaStateChamberCommerceIndustry | വ്യാപാര സംരക്ഷണ സന്ദേശജാഥ; നാളെ കുറ്റ്യാടിയിൽ സ്വീകരണം നൽകും

കുറ്റ്യാടി പൊലീസ്സ്റ്റേഷൻ പരിസരത്തുനിന്ന് ജാഥയെ സ്വീകരിച്ച് പഴയ ബസ് സ്റ്റാൻഡിലേക്ക്...

Read More >>
Top Stories