കുറ്റ്യാടി: (kuttiadi.truevisionnews.com) കേളു ഏട്ടൻ സ്മാരക കുന്നുമ്മൽ ഏരിയാതല അക്ഷരോത്സവം മരുതോങ്കര മൊയിലോത്തറ എൽപി സ്കൂളിൽ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.
ഏരിയാ പ്രസിഡന്റ് കാർത്തിക് കൈലാസ് അധ്യക്ഷനായി.
ഏരിയാ കൺവീനർ ടി വി മനോജൻ, വി കെ കരുണൻ, കോ ഓർഡിനേറ്റർ റോഷൻലാൽ, കെ ഒ ദിനേശൻ, കെ ടി മനോജൻ എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി ഷിയോണ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സമാപന പരിപാടി ഏരിയാ എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ് ഉദ്ഘാടനംചെയ്തു.
ജേതാക്കൾ- എൽപി വിഭാഗം: അഞ്ജൽശ്രീ (കായക്കൊടി മേഖല),ദിവദേവ് (കോതോട്), ഇതൾ മി ത്ര(നരിപ്പറ്റ്). യുപി സാൻസിയ (മരുതോങ്കര), ഇഷാൻ സൂര്യ (നരിപ്പറ്റ), വി കെ ജാൻവി (കാവിലുംപാറ). എച്ച്എസ് അനാമിക (കോതോട്), ശിവദ (കോതോട്), പി ധ്രുവിക (മരു തോങ്കര).
എച്ച്എസ്എസ് എസ് അവന്തിക ബാബു (ചേരാപുരം), ആര്യനന്ദ രാജേന്ദ്രൻ (മുള്ളൻകുന്ന്), അനന്യ (കുണ്ടുതോട്).
#Childrens #group #KeluEttan #Memorial #Kunummal #organized #area #level #literacy #festival