കുറ്റ്യാടി: (kuttiadi.truevisionnews.com) പഴയ എം.ഇ. എസ് , ഐ.ടി.സി ഇനി കമ്മ്യൂണിറ്റി സെൻ്റർ.
വർഷങ്ങളോളം ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ഐടിസിയിൽ പുതുതായി കമ്യൂണിറ്റി സെന്ററിന് ശിലയിട്ടു.
എരുവച്ചേരി മറിയം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് സെൻ്റർ നിർമ്മിക്കുന്നത്.ശിലാ സ്ഥാപന കർമ്മം ചെട്ടീന്റവിട ബിയ്യാത്തു ഹജ്ജുമ്മ നിർവഹിച്ചു.
ഇ.എം.സി.ടി ചെയർമാൻ ഡോ. കെ. മൊയ്‌തു അധ്യക്ഷത വഹിച്ചു.അബ്ദുല്ല സൽമാൻ, ടി. പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
കെ. പി അഷ്റഫ് സ്വാഗതവും ടി. കെ സുഹൈൽ നന്ദിയും പറഞ്ഞു.
#stone #establishment #ITC #Community #Center