കുറ്റ്യാടി: (kuttiadi.truevisionnews.com) കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് ബുധൻ വൈകിട്ട് 5 ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും.
കുറ്റ്യാടി പൊലീസ്സ്റ്റേഷൻ പരിസരത്തുനിന്ന് ജാഥയെ സ്വീകരിച്ച് പഴയ ബസ് സ്റ്റാൻഡിലേക്ക് ആനയിക്കും.
ജിഎസ്‌ടിയിലെ അപാകം പരിഹരിക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക, വ്യാപാരി ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
വാർത്താസമ്മേളനത്തിൽ എം ടി മനോജൻ, അരീക്കര അബ്ദുൽ അസീസ്, സി എച്ച് ഷരീഫ്, എം എം ദിനേശൻ, ദിനേശൻ പൂജാസ്റ്റോർ, കെ പി റഷീദ് എന്നിവർ പങ്കെടുത്തു.
#trade #protection #message #reception #held #Kuttyadi #tomorrow.