#KKRajish | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്ത് തീര്‍പ്പാക്കണം; കെ.കെ രജീഷ്

#KKRajish | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്ത് തീര്‍പ്പാക്കണം; കെ.കെ രജീഷ്
Aug 6, 2024 04:41 PM | By Jain Rosviya

പേരാമ്പ്ര: (kuttiadi.truevisionnews.com)മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്ത് തീര്‍പ്പാക്കാന്‍ അധിക്യതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ കെ രജീഷ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിത്യേന 100 കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റൂട്ടാണിത്.

ബസ് ഡ്രൈവറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കാത്തതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് യാത്രക്കാരാണെന്നും ഭീമമായ തുക സ്വകാര്യ സര്‍വീസുകാര്‍ക്ക് കൊടുത്തു കൊണ്ടാണ് വിദ്യാര്‍ഥികളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇന്ന് റൂട്ടില്‍ യാത്ര ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

അധികൃതരുടെ പിടിവാശി മൂലം ഒരു പ്രദേശത്തെ യാത്രക്കാരെ മുഴുവന്‍ വലക്കുന്ന സമീപനമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ /മന്ത്രി ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് അദ്ദേഹം നിവേദനം നല്‍കി.

#Bus #strike #Kuttyadi #Kozhikode #route #should #settled #KKRajish

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

//Truevisionall