#highway | ദേശീയപാതയിലെ ഗതാഗത നിയന്ത്രണം; കുറ്റ്യാടിയിൽ സ്ഥിതി ദു:സഹമാകും

#highway | ദേശീയപാതയിലെ ഗതാഗത നിയന്ത്രണം; കുറ്റ്യാടിയിൽ സ്ഥിതി ദു:സഹമാകും
Jul 16, 2024 10:28 PM | By ADITHYA. NP

കുറ്റ്യാടി :(kuttiadi.truevisionnews.com) ദേശീയ പാതയിൽ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പുതുതായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കുറ്റ്യാടി മേഖലയെ സാരമായി ബാധിക്കുമെന്ന് ആശങ്ക.

ദേശീയപാതയിലും വടകര വഴി കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നുമാണ് തിരിച്ചു വിടുന്നത്.

കൈനാട്ടിയിൽ നിന്നും തിരിച്ചു വിടുന്ന വാഹനങ്ങൾ നാദാപുരം കുറ്റ്യാടി പേരാമ്പ്ര വഴിയാണ് കോഴിക്കോട്ടേക്ക് പോകേണ്ടത്.കോഴിക്കോട്ടു നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങളും ,കണ്ടെയ്നറുകൾ ഉൾപ്പെടെ കുറ്റ്യാടി വഴിയാണ് യാത്ര ചെയ്യേണ്ടത് .

ഇത് സ്വതവേ ഗതാഗത കുരുക്കിൽ വിയർപ്പ് മുട്ടുന്ന കുറ്റ്യാടി മേഖലകളിൽ കൂടുതൽ വഷളാക്കുമെന്ന് നാട്ടുകാർ പറയുന്നു .കുറ്റ്യാടി ബൈപ്പാസിനു വേണ്ടിയുള്ള ചർച്ചകൾക്ക് പത്തിരുപത് വർഷത്തെ പഴക്കമുണ്ട് .

അതിനു ശേഷം മാത്രം ആവിഷ്‌ക്കരിച്ച പേരാമ്പ്ര ബൈപാസ്‌ യാഥാർഥ്യമായി ഗതാതം ആരംഭിച്ചിട്ട് ഒരുവർഷത്തോളം ആവുന്നു. ടൗൺ നവീകരണത്തിലും കുറ്റ്യാടിയിലും വലിയ തോതിലുള്ള അലസതയാണ് ഉണ്ടായത്.

വയനാട് റോഡിലെ കേവലം അര കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കാൻ രണ്ടര വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിന് സാധിച്ചില്ല.

ഈ റോഡിൽ വീണ് ആളുകൾക്ക് അത്യാഹിതങ്ങൾ വരെ ഉണ്ടായിട്ടുണ്ട് . ഇപ്പോൾ കുണ്ടും കുഴിയുമായി യാത്ര നിസ്സഹായമായിരിക്കുകയാണ് . വയനാട് റോഡിൽ.നടപ്പാത നിർമാണത്തിലെ അശാസ്ത്രീയതയും പലരും ചൂണ്ടി കാട്ടുന്നു .

#Traffic #control #on #national #highways #The #situation #will #be #dire #Kuttyati

Next TV

Related Stories
അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

Mar 29, 2025 12:02 PM

അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്....

Read More >>
Top Stories










News Roundup